ന്യൂഡല്‍ഹി: തീവ്ര നിലപാടുകളുള്ള ചില ‘യുവാക്കള്‍’ താലിബാനില്‍ ചേരുന്നതിനായി ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണര്‍.

ഇതിനു പിന്നാലെ ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ബിഎസ്‌എഫ് സുരക്ഷ വര്‍ധിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഏതു വിധേനയും അഫ്ഗാനിസ്ഥാനിലെത്താനാണു തീവ്രവാദപരമായ നിലപാടുകളുള്ള ചില യുവാക്കളുടെ ശ്രമം. എത്രപേരുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് അറിയില്ല’- ധാക്ക പൊലീസ് കമ്മിഷനര്‍ ഷെഫീഖുല്‍ ഇസ്‌ലാം പറഞ്ഞു. ‘സേന ജാഗരൂകരാണ്. താലിബാനില്‍ ചേരാനായി ഇന്ത്യയിലൂടെ നുഴഞ്ഞു കയറിയതിന് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല’- ബിഎസ്‌എഫിന്റെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയിലെ ഡിഐജി എസ്.എസ്. ഗുലേറിയ പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതില്‍ ആവേശം കൊള്ളുന്ന ചില യുവാക്കള്‍ ഉണ്ടെന്നു ബംഗ്ലദേശ് അധികാരികള്‍ നേരത്തേതന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ഗൗരവമായി നോക്കിക്കാണുകയാണെന്നാണു ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വീസ ലഭിക്കാന്‍ എളുപ്പമായതിനാലാണു ബംഗ്ലദേശിലെ യുവാക്കള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പു ബംഗ്ലദേശിലെ ഒട്ടേറെ യുവാക്കള്‍ താലിബാനില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക