വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരിക്കെ കാറിനടിയില്‍ പന്നി കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പന്നിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ പന്നി കാറിനടയില്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാര്‍ കാറില്‍നിന്ന് ഇറങ്ങി സുരക്ഷിതരായി.

പന്നി രക്ഷപ്പെടുന്നതിനായി കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. നാട്ടുകാരും സഹായത്തിനെത്തി. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക