വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ പോരാടാന്‍ തയ്യാറാകാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നും, ഉചിതമായ സമയത്തായിരുന്നു പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുത്.സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കി. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ നിര്‍ദേശം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി നിരാകരിച്ചുവെന്നും ബൈഡന്‍ വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഫ്ഗാനിലെ സ്ഥിതി നിരാശാജനകമാണെന്നും, താലിബാന്‍ അധിനിവേശം പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നും ബൈഡന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക