സുല്‍ത്താന്‍ ബത്തേരി: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ആദ്യഘട്ട റിസല്‍ട്ട് പുറത്തുവന്നതോടെ വിവിധയിടങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എസ്. രാധാകൃഷ്ണന്‍ 112 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 96 വോട്ടിനായിരുന്നു യു.ഡി.എഫ് വിജയിച്ചത്. ഫലം പുറത്തുവന്ന പിറവം നഗരസഭ അഞ്ചാം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയിയാണ് ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത 687 വോട്ടില്‍ എല്‍.ഡി.എഫിന് 241 വോട്ടും യു.ഡി.എഫിന് 446 വോട്ടുമാണ് ലഭിച്ചത്. വേങ്ങൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ പി.വി. പീറ്റര്‍ വിജയിച്ചു.

നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിദ്യാ വിജയന്‍ 94 വോട്ടിനാണ് വിജയിച്ചു. കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡ് പല്ലൂര്‍ ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് വിജയിച്ചു. സി.പി.ഐ.എം സ്ഥാനാര്‍ഥി അലക്സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍.ഡി.എഫിന് 703 വോട്ടും യു.ഡി.എഫിന് 380 വോട്ടും ബി.ജെ.പിക്ക് 27 വോട്ടുമാണ് ഇവിടെ ലഭിച്ചത്.

15 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമായിരുന്നു ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക