കോഴിക്കോട്: മുട്ടില്‍ മരംമുറിച്ച സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകില്ലനും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു.ബഹുജന ആവശ്യം കാരണമാണ് ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ഉദ്ദേശലക്ഷ്യം. റവന്യൂ വകുപ്പിന്റെ ഈ ഉത്തരവ് മറയാക്കി അനധികൃത മരം മുറി നടത്തികയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. മരങ്ങള്‍ സര്‍ക്കാരിലേക്ക് തിരിച്ച്‌ പിടിച്ച്‌ ധന നഷ്ടം നികത്തും. എന്‍ഡി സാജന്‍ പദവിയില്‍ തുടരുന്നത് അന്വേഷണത്തിന് തടസം ആകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക