കോഴിക്കോട്: 17 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവ്. കോഴിക്കോട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പയ്യനക്കല്‍ സ്വദേശി മുഹമ്മദ് ഹര്‍ഷാദിനാണ് കോടതി ശിക്ഷ വിധിച്ചത്.

വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് അഡീഷനല്‍ ഡിസ്ട്രിക് സെഷന്‍സ് ജഡ്ജി സി ആര്‍ ദിനേശനാണ് ശിക്ഷ വിധിച്ചത് . പ്രതിക്കെതിരെ സമാനമായ കേസ് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലും നിലവിലുണ്ട് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിന തടവ് കൂടാതെ അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക