തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പുതിയ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി. ക്യാന്‍സര്‍, കിഡ്‌നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും നിരാലംബര്‍ക്കും ആണ് ആദ്യഘട്ടത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

ആഗസ്റ്റ് 20നകം ഈ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനാകാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഫിലോമിന(പൂന്തുറ), ജെ.ശ്യാമള കുമാരി(മുട്ടട), മധുരാധ(മുരുക്കുംപുഴ), ശ്രീലത.പി(പഴകുറ്റി), രേഷ്മ.യു, കോട്ടൂര്‍ എന്നിവര്‍ക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.ഭക്ഷ്യപൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.സജിത്ത് ബാബു ചടങ്ങില്‍ സംബന്ധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക