കൊച്ചി: കൊവിഡ് കാരണം ഹോട്ടല്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഉപഭോക്താക്കളെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹോട്ടലുകളുടെ മേല്‍ ഏര്‍പ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ഇരുന്നു കഴിക്കാന്‍ അനുവദിക്കുക, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രദേശങ്ങളില്‍ പാഴ്‌സല്‍ സൗകര്യം, കുറഞ്ഞ പലിശയ്ക്ക് വായ്പ എന്നീ ആവശ്യങ്ങളും അറിയിച്ചു.ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, ട്രഷറര്‍ കെ.പി. ബാലകൃഷ്ണ പൊതുവാള്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. അച്ചുതന്‍ എന്നിവര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക