നയതന്ത്രജ്ഞന്‍, സാമ്ബത്തിക വിദഗ്ധന്‍, രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ആചാര്യ ചാണക്യന്‍. അദ്ദേഹം തന്റെ നയങ്ങളിലൂടെ സമൂഹത്തില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതത്തെ തന്നെ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ അറിവുകള്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ പങ്കുവച്ചിട്ടുണ്ട്. സാമൂഹിക, ബിസിനസ്, സാമ്ബത്തിക നയങ്ങള്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് ഈ പുസ്തകത്തില്‍ അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്. ചാണക്യനീതിയില്‍ നിരവധി നയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, അത് ഒരു വ്യക്തിയെ സന്തോഷവാനും സമൃദ്ധിയോടെ ജീവിക്കാനും പ്രാപ്തനാക്കും.

സമതുലിതമായ ജീവിതത്തിന് പണം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ പറയുന്നു. ചില കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് പണം ലാഭിക്കാനും അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കഴിയും. ചാണക്യന്‍ പറഞ്ഞ അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുദ്ധിശൂന്യമായി ചെലവഴിക്കരുത് സമ്ബത്തിന്റെ ദേവിയാണ് ലക്ഷ്മി. ലക്ഷ്മി ദേവിയെ ചപലയായി കണക്കാക്കുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, പണം വെള്ളം പോലെ ചെലവഴിക്കുകയും മോശം സമയങ്ങളിലേക്കായി പണം ലാഭിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികളെ വിഡ്ഢി എന്ന് വിളിക്കുന്നു. അത്തരക്കാര്‍ക്ക് ഒരുകാലത്ത് സാമ്ബത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. സദാസമയം ആഡംബരങ്ങള്‍ക്കായി പണം ബുദ്ധിശൂന്യമായി ചെലവഴിക്കുന്നതിലൂടെ പണ പ്രശ്‌നം നേരിടേണ്ടിവരും. അതേസമയം, ബുദ്ധിമുട്ടുള്ള സമയത്തേക്കായി പണം ലാഭിക്കുന്ന വ്യക്തിയെ ജ്ഞാനി എന്ന് വിളിക്കുന്നു.

മോശം പ്രവൃത്തിയിലൂടെ സമ്ബാദിച്ച പണം ആപത്ത്: ചണക്യന്റെ അഭിപ്രായത്തില്‍ പണം ഒരു വിഭവമായി ഉപയോഗിക്കണം. മോശം പ്രവൃത്തികളിലൂടെ നേടിയ പണം കൊണ്ട് ഒരു പ്രയോജനവുണ്ടാകിമില്ലെന്നും ചാണക്യന്‍ പറയുന്നു. അത്തരം പണം നിങ്ങളുടെ കയ്യില്‍ നിന്ന് വഴുതിപ്പോകുന്നത് നിങ്ങള്‍ അറിയില്ല.

ഈ സ്ഥലത്ത് ജീവിക്കണം: ചാണക്യന്റെ നയമനുസരിച്ച്‌, തൊഴിലിനും ഉപജീവനത്തിനും ധാരാളം സാധ്യതകള്‍ ഉള്ള ഒരു സ്ഥലം വേണം നിങ്ങള്‍ ജീവിക്കാനായി തിരഞ്ഞെടുക്കാന്‍. അങ്ങനെയുള്ള ഒരിടത്ത് താമസിക്കുന്നതിലൂടെ ഒരാള്‍ക്ക് ഒരിക്കലും വെറുംകൈയോടെ നില്‍ക്കേണ്ടിവരില്ല. നിങ്ങളുടെ പ്രയത്‌നത്തിലൂടെ നിങ്ങള്‍ക്ക് സമ്ബന്നനാകാന്‍ സാധിക്കും.

ജീവിതത്തിൽ ലക്ഷ്യം വേണം: ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിജയിക്കുന്നതിനും സമ്ബത്ത് നേടുന്നതിനും ലക്ഷ്യങ്ങള്‍ തീരുമാനിക്കേണ്ടത് ആവശ്യമാണെന്ന് ചാണക്യന്‍ പറയുന്നു. ജീവിതത്തില്‍ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും സമ്ബത്ത് നേടാന്‍ കഴിയില്ല. അത്തരക്കാരുടെ വിജയം വളരെ അകലെയായിരിക്കും. പണം സമ്ബാദിക്കണമെങ്കില്‍ നിങ്ങളുടെ പദ്ധതികളെക്കുറിച്ച്‌ മറ്റാരോടും പറയുകയും ചെയ്യരുത്.

പണം നിക്ഷേപിക്കണം: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലേക്കായി പണം സ്വരൂപിക്കുന്നത് ആവശ്യമാണെന്നും എന്നാല്‍ പണം മുഴുവന്‍ ലാഭിക്കുന്നത് മണ്ടത്തരമാണെന്നും ചാണക്യന്‍ പറയുന്നു. പണം ലാഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് കഴിയുന്നത്ര ശരിയായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നതാണ്. പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം കുറച്ചു കഴിയുമ്ബോള്‍ മോശമായിപ്പോകുന്നതുപോലെ, ഉപയോഗിക്കാതെ വയ്ക്കുന്ന പണവും പാഴാകുന്നു എന്ന് ചാണക്യന്‍ പറയുന്നു.

പണം ആവശ്യത്തിന് ചെലവഴിക്കണം: ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഇന്നത്തെ കാലത്ത് എല്ലാവരും സമ്ബന്നരാകാന്‍ ആഗ്രഹിക്കുന്നു. ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു. ഒരു വ്യക്തി പണം സമ്ബാദിക്കാന്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ അത് തനിക്കായി ചെലവഴിക്കുകയോ നിക്ഷേപിക്കുകയോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുമ്ബോള്‍, താന്‍ കഷ്ടപ്പെട്ട് സമ്ബാദിച്ച പണം വെറുതെ പോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നു. ആചാര്യ ചാണക്യന്‍ പറയുന്നത് പണം ആര്‍ക്കും തടയാന്‍ കഴിയില്ല. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍, അത് മറ്റെന്തെങ്കിലും വഴിയിലൂടെ നിങ്ങളുടെ കൈകളില്‍ നിന്ന് ചെലവായിപ്പോകും എന്നാണ്.

പണം കയ്യില്‍ത്തന്നെ വയ്ക്കരുത്: പണം ഒരിക്കലും തടഞ്ഞുവയ്ക്കാന്‍ പാടില്ല. അത് ഏതെങ്കിലും തരത്തില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തില്‍ ചെലവഴിക്കണം. ഒരു കുളത്തില്‍ വെള്ളം നിറഞ്ഞുകിടന്നാല്‍ കുറച്ച്‌ കാലത്തിന് ശേഷം അത് പായലും അഴുക്കും നിറഞ്ഞ് ഉപയോഗശൂന്യമാകും. വെള്ളം എപ്പോഴും ഒഴുകണം. കുളത്തിലെ വെള്ളം തുടര്‍ച്ചയായി ഒഴുകുമ്ബോള്‍ അതില്‍ അഴുക്ക് തങ്ങിനില്‍ക്കില്ല. അതുപോലെ തന്നെ പണം ഒരിക്കലും തടഞ്ഞുവയ്ക്കരുത്. കാരണം നിങ്ങള്‍ പണം സമ്ബാദിക്കുന്നത് നിങ്ങള്‍ക്ക് ചെലവഴിക്കാനാണ് എന്ന് ചാണക്യന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക