നിങ്ങള്‍ ഇനിയും ആധാറും ഗ്യാസ് ബുക്കുമായി ബന്ധിപ്പിച്ചില്ലേ. ഇല്ലെങ്കില്‍ വേഗം തന്നെ ബന്ധിപ്പിച്ചോളു. ഗ്യാസ് ബുക്കും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച്‌ 31ആണ്. മാർച്ച്‌ 31 ആകാറായതോടെ ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഏജൻസികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

പ്രാദേശിക വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഗ്യാസ് കണക്ഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് മെസ്സേജുകള്‍ വ്യാപകമായി എത്തിയതിനെ തുടർന്ന് ഗ്യാസ് ഏജൻസികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും അറിയിപ്പ് എത്തിയതിനെ തുടർന്ന് ആളുകള്‍ ഗ്യാസ് ഏജൻസിയിലേക്ക് ഓടുകയാണ്. ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണ് എടുത്തിരിക്കുന്നത് അയാള്‍ ആധാർ കാർഡുമായി ഏജൻസിയില്‍ എത്തിയതിനുശേഷം വിരല്‍ പതിപ്പിച്ച ശേഷമാണ് ആധാർ കാർഡ് ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പുതിയ കണക്ഷൻ എടുക്കുന്നവർ ആധാർ നല്‍കി കണക്ഷൻ എടുക്കുന്നതു കൊണ്ടു തന്നെ ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രശ്നം നേരിടുകയില്ല. പഴയ കണക്ഷൻ ഉള്ളവരാണ് ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. വിദേശത്തുള്ള ആളുടെ പേരിലാണ് വീട്ടിലെ ഗ്യാസ് കണക്ഷൻ എങ്കില്‍ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഗ്യാസ് കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആരുടെ പേരിലേക്കാണോ കണക്ഷൻ മാറ്റുന്നത് അവരുടെ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ എന്നിവ കയ്യില്‍ കരുതുകയും ചെയ്യണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക