സംഘട്ടന രംഗങ്ങള്‍ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്ച്‌ ടൊവീനോ തോമസ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ സംവിധായകരിലൊരാളായ അഖില്‍ പോളിനെയാണ് ടൊവീനോ കറക്കിയെടുത്ത് മലർത്തിയടിക്കുന്നത്.

ടൊവീനോ തന്നെയാണ് വീഡി‌യോ പങ്കുവച്ചിരിക്കുന്നത്. ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാന്‍ വന്ന ലെ ഡയറക്ടർ, ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്ബോ റീടേക്ക് എടുത്ത് എന്‍റെ പത വരും എന്ന് തോന്നുന്നു എന്നാണ് വീഡിയോയ്ക്ക് ടൊവീനോ നല്‍കിയ അടിക്കുറിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോറൻസിക്ക് എന്ന ചിത്രത്തിന് ശേഷം ടൊവീനോയും അഖില്‍ പോള്‍-അനസ് ഖാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഐഡന്‍റിറ്റി. തൃഷയാണ് ചിത്രത്തിലെ നായിക.രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്https://www.instagram.com/reel/C42x462viMS/?igsh=MWRjb2pta241Z3BicQ== സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് നിർമിക്കുന്ന ചിത്രം നാല് ഭാഷകളിലായി വമ്ബൻ കാൻവാസിലാണ് ഒരുങ്ങുന്നത്.യ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക