മലയാള സിനിമയില്‍ ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ജ്യോതിർമയി. നടി, മോഡല്‍ എന്നീ നിലകളില്‍ വർഷങ്ങളോളം തിളങ്ങിയതാരം സിനിമാമേഖലയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സോള്‍ട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജ്യോതിർമയി. പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

കേരള മീഡിയ അക്കാഡമി പൂർവ വിദ്യാർത്ഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സോള്‍ട്ട് ആൻഡ് പെപ്പർ ലുക്കില്‍ സ്റ്റൈലിഷാണ് താരം. ഇത് പഴയ ആളല്ല. നാല്‍പ്പതു വയസ് ആയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോള്‍ട്ട് ആൻഡ് പെപ്പർ ലുക്കില്‍ ഇതിനുമുൻപും ജ്യോതിർമയി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തലമുണ്ഡനം ചെയ്തും ജ്യോതിർമയി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.ഭർത്താവും സംവിധായകനുമായ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് മടങ്ങിവരികയാണ്. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച ജ്യോതിർമയി അന്യർ, അടയാളങ്ങള്‍, കേരള കഫേ, സ്ഥലം എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സ്ഥലം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക