തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇന്നും തുടരും. ടി.പി.ആർ കുറയും വരെ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനാണ് ശ്രമം. ശനിയാഴ്ച കൊവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു.

2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസ്‌ക് ധരിക്കാത്ത 10,943 പേർക്കെതിരേയും നടപടിയെടുത്തു. അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവർക്കെതിരേയാണ് നടപടിയുണ്ടായത്.

ഭക്ഷ്യോത്പന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് സമയം.

അവശ്യമേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രം. ഇന്നും കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക