ച​ട​യ​മം​ഗ​ലം: പൊ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ 18 കാ​രി​ക്കെ​തി​രെ​ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ വ​നി​ത ക​മീ​ഷ​ന് പൊ​ലീ​സ്​ റി​പ്പോ​ര്‍ട്ട് സ​മ​ര്‍​പ്പി​ച്ചു. ഗൗ​രി ന​ന്ദ​ക്കെ​തി​രെ ചു​മ​ത്തി​യ​ത് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണെ​ന്ന് പൊ​ലീ​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ച​ട​യ​മം​ഗ​ലം പൊ​ലീ​സാ​ണ് വ​നി​ത ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം റി​പ്പോ​ര്‍ട്ട് കൈ​മാ​റി​യ​ത്.

പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ചു​മ​ത്തി​യ വ​കു​പ്പു​ക​ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ ത​ു​ട​ര്‍​ന്ന്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന്​ ക​മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിഴയടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും വയോധികനും തമ്മില്‍ തര്‍ക്കമുണ്ടായത്​. ഇതിനെക്കുറിച്ച്‌​ ചോദിച്ചതിന്​ പെണ്‍കുട്ടിക്കെതിരെയും പൊലീസ് പിഴ ചുമത്തി. കോവിഡ് മാനദണ്ഡം ലംഘി​െച്ചന്ന് കാണിച്ചായിരുന്നു നടപടി. പൊലീസി​ന്‍െറ നടപടി ചോദ്യംചെയ്ത പതിനെട്ട് വയസ്സുകാരിക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സംഭവം വിവാദമായതോടെ ഈ കേസ് ഒഴിവാക്കി കോവിഡ് ലംഘനത്തിന് മാത്രമെടുത്ത കേസ് നിലനിര്‍ത്തുകയായിരുന്നു. ഇതിനിടെ സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടി യുവജന കമീഷനെ സമീപിച്ചിരുന്നു. പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ താന്‍ ഇതിനകം റിമാന്‍ഡിലായിരുന്നേനെയെന്ന് ഗൗരി നന്ദ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക