കൊച്ചി: കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേഷ് കുമാര്‍. കോടതിയില്‍ കേസ് നടക്കുന്ന ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല.

അതിനാല്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഞങ്ങള്‍ കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയില്‍ ഞങ്ങള്‍ എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയില്‍ പുനസംഘടന വരുന്നത്. കെബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഡിസംബര്‍ 29 ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക