മലയാളികള്‍ക്ക് നടന്‍ നെപ്പോളിയന്‍ എന്നാല്‍ മുണ്ടക്കല്‍ ശേഖരനും ഫാദര്‍ റൊസാരിയോയും ഒക്കെയാണ്. ദേവാസുരത്തിലേയും രാവണപ്രഭുവിലേയും മേഘസന്ദേശത്തിലേയും നെപ്പോളിയന്റെ കഥാപാത്രങ്ങള്‍ മലയാളികള്‍ എല്ലാക്കാലത്തും ആഘോഷിക്കുന്നവയാണ്. മലയാളത്തിലെ ക്ലാസിക്ക് സിനിമകളുടെ ലിസ്റ്റിലാണ് ദേവാസുരം. അതുകൊണ്ട് തന്നെ മംഗലശ്ശേരി നീലകണ്ഠനൊപ്പം എപ്പോഴും മുണ്ടക്കല്‍ ശേഖരനും സിനിമാപ്രേമികളുടെ മനസില്‍ നിലനില്‍ക്കും. അറുപതുകാരനായ നെപ്പോളിയന്‍ 1991 മുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. തെലുങ്കില്‍ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും എക്കാലവും നെപ്പോളിയന്‍ തിളങ്ങിയത് തമിഴിലും മലയാളത്തിലുമാണ്.

അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ബിസിനസിലും കഴിവ് തെളിയിച്ചിട്ടുള്ള നെപ്പോളിയന്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയിലാണ് താമസം. ഒരു ഐടി കമ്ബനിയും നെപ്പോളിയന്‍ അമേരിക്കയില്‍ നടത്തുന്നുണ്ട്. പ്രശസ്ത യുട്യൂബറായ ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം യുഎസ് സന്ദര്‍ശനത്തിനിടെ നെപ്പോളിയന്റെ വീടിന്റെയും അവിടത്തെ സൗകര്യങ്ങളുടെയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊട്ടാരം പോലെ തോന്നിക്കുന്ന നെപ്പോളിയന്റെ വീട്ടില്‍ തിയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, ജിം, ബാര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.കുറച്ച്‌ ദിവസം മുമ്ബായിരുന്നു നെപ്പോളിയന്റെ 60-ാം പിറന്നാള്‍ ആഘോഷം. അതില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ഇര്‍ഫാന്‍ ഇത്തവണ നെപ്പോളിയന്റെ 300 ഏക്കര്‍ കൃഷിഭൂമിയുടെ വീഡിയോയും വിശേഷങ്ങളുമാണ് തന്റെ ആരാധകര്‍ക്കായി പങ്കിട്ടത്. മുന്നൂറ് ഏക്കറില്‍ പരന്നുകിടക്കുന്ന എസ്റ്റേറ്റാണ് നെപ്പോളിയന്റേത്.തന്റെ എസ്റ്റേറ്റില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളതെന്ന് നെപ്പോളിയന്‍ തന്നെ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്ബാണ് നെപ്പോളിയന്‍ ഈ ഭൂമി വാങ്ങിയത്. നെപ്പോളിയന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ എസ്റ്റേറ്റില്‍ ഒരു വീട് ഉള്ളതായി ഉടമ പറഞ്ഞു. എപ്പോള്‍ പണിത വീടാണെന്ന് ചോദിച്ചപ്പോള്‍ 1963ല്‍ പണികഴിപ്പിച്ചതാണെന്ന് ഉടമ പറഞ്ഞതോടെ നെപ്പോളിയന്‍ ഉടന്‍ തന്നെ എസ്റ്റേറ്റ് വാങ്ങാന്‍ തീരുമാനിച്ചു.

നെപ്പോളിയന്‍ ആ വര്‍ഷമാണ് ജനിച്ചത്. ആദ്യത്തെ രണ്ട് വര്‍ഷം പുല്ലായിരുന്നു കൃഷി. വീടിന് പുറമെ എസ്റ്റേറ്റില്‍ ഒരു പ്രത്യേക പാര്‍ട്ടി ഹാളുണ്ട്. തന്റെ കുടുംബസംഗമങ്ങളും സുഹൃത്തുക്കളുടെ മീറ്റിംഗുകളും അവിടെ നടത്താറുണ്ടെന്ന് നെപ്പോളിയന്‍ പറഞ്ഞു. ഈയിടെ പോലും തന്റെ കോളജ് സുഹൃത്തുക്കളുടെ ഒരു റീ-യൂണിയന്‍ നെപ്പോളിയന്‍ അവിടെ നടത്തിയിരുന്നു.നെപ്പോളിയന്‍ തന്റെ എസ്റ്റേറ്റില്‍ 250 ഓളം പശുക്കളെ വളര്‍ത്തുന്നുണ്ട്. പശുക്കളെ നോക്കാന്‍ ചില ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പശുക്കള്‍ക്ക് തീറ്റ നല്‍കി നന്നായി വളര്‍ന്ന ശേഷം ഇറച്ചിക്കായി ചന്തയില്‍ വില്‍ക്കുകയും അതില്‍ നിന്ന് നെപ്പോളിയന്‍ സമ്ബാദിക്കുകയുമാണ് ചെയ്യാറ്. കൃഷിയിടങ്ങളിലെ ആവശ്യത്തിന് വെള്ളം ശേഖരിക്കാന്‍ ഒരു കൃത്രിമ കുളവും നെപ്പോളിയന്‍ സ്ഥാപിച്ചിട്ടുണ്ട്.രണ്ട് കുളങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് നെപ്പോളിയന്‍ പറഞ്ഞു. അതുപോലെ പച്ചക്കറി കൃഷിയും താരത്തിനുണ്ട്. അമേരിക്കയില്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെ മാത്രമെ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ കഴിയൂ. അതിനുശേഷം ആറുമാസത്തോളം മഞ്ഞുകാലമായതിനാല്‍ ആ കാലയളവില്‍ കൃഷിയിറക്കില്ല. ആറുമാസത്തെ കൃഷിയില്‍ എല്ലാത്തരം പച്ചക്കറികളും വിളയുന്നുണ്ട്.

പച്ചക്കറികള്‍ വിളവെടുത്ത് വില്‍ക്കുന്നതിന് പകരം വീട്ടിലെ ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും കൊടുക്കുകയാണ് നെപ്പോളിയന്‍ ചെയ്യാറ്. ഫാമിലെ വീട്ടില്‍ മൂന്ന് കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളുമുണ്ട്. കുടുംബത്തോടൊപ്പം വന്ന് വിശ്രമിക്കാനാണ് നെപ്പോളിയന്‍ ഈ വീട് ഉപയോഗിക്കുന്നത്. ഈ വീടിന്റെ പിന്‍ഭാഗത്ത് ഒരു നീന്തല്‍ക്കുളവുമുണ്ട്.നെപ്പോളിയന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം കാടാണ്. അവിടെ മാന്‍ വേട്ടയും അനുവദിക്കും. അമേരിക്കയില്‍ മാനുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മാന്‍ റോഡുകളില്‍ അലഞ്ഞുതിരിയുന്നതും അപകടങ്ങളില്‍ പെടുന്നതും തടയാന്‍ മാനുകളെ ഏതാനും മാസത്തേക്ക് വേട്ടയാടാന്‍ സര്‍ക്കാര്‍ തന്നെ അനുവദിക്കും. ആ സമയത്ത് നെപ്പോളിയന്റെ ഫാമില്‍ മാനുകളെ വേട്ടയാടാന്‍ അനുവാദമുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക