തേനി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് അയ്യപ്പ ഭക്തര്‍ മരിച്ചു. തേനി ദേവദാനപ്പെട്ടിയില്‍ രാത്രിയോടെയാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തെലങ്കാന സ്വദേശികളായ സുബ്ബയ്യ നായിഡു, നരസിംഹ, രാജു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് കുമളി, തേനി വഴി തെലങ്കാനയിലേക്ക് മടങ്ങുകയായിരുന്നു സംഘം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക