ആലപ്പുഴ: യുവകവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവിനാൽ ഐക്കര വീട്ടിൽ ജി ഹരിലാൽ(43) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ നാട്ടുകാർ ചേർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കൽ തെക്കതിൽ വീട്ടിലാണ് ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോൺ എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തം​ഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോൾ സോഫയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിലാൽ കരൾ രോ​ഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബി​ഗ് ബോസ് ടെലിവിഷൻ ഷോയിൽ ബോസിൽ പരീക്കുട്ടി പാടിയ ഒരു കിളിയായിരുന്നെങ്കിൽ ഞാൻ എന്ന കവിത എഴുതിയത് ഹരിലാൽ ആയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിവാഹിതനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക