കണ്ണൂര്‍: ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ പുരുഷ മൃതദേഹം കണ്ടെത്തി കണ്ണൂര്‍ തളാപ്പിലെ എസ്.എന്‍ വിദ്യാമന്ദിറിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നാണ് മൂന്നു ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കിണറിന് സമീപത്ത് നിന്ന് മരിച്ചയാളുടേതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പും പൊലീസ് കണ്ടെത്തി.

എസ്‌എച്ച്‌ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക