കോട്ടയം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിനോദിന്റെ അന്ത്യാഭിലാഷമനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക. ചൊവ്വാഴ്ച്ച മുട്ടമ്പലം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കും. നവംബര്‍ 18നാണ് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂര്‍ സ്വദേശിയാണ് വിനോദ് തോമസ്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക