തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിക്കും. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ കുഴല്‍പ്പണം തട്ടിയെടുത്തത് പ്രതിപക്ഷം അടിയന്തരമായി സഭയില്‍ അവതരിപ്പിച്ചിരുന്നു. അടിയന്തരപ്രമേയ വേളയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വലിയ വാകപോര് നടന്നിരുന്നു.

കേസില്‍ ബിജെപിയുമായി ഒത്തു തീര്‍പ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഒത്തുതീര്‍പ്പുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം നല്‍കുകയും ബിജെപി നേതാക്കളെ സാക്ഷികളാക്കുകയും ചെയ്തിനു ശേഷമാണ് വീണ്ടും പ്രതിപക്ഷം അടിയന്തര പ്രമേയം സഭയില്‍ കൊണ്ടുവരുന്നത്.ബിജെപി നേതാക്കളെ സംരക്ഷക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ഇന്നും ഉന്നയിക്കാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക