ഡല്‍ഹി: നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡിക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ സാധ്യതയെന്നാണ് വിവരം.

ബി.ജെ.പിയുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയാണ് വിജയശാന്തി രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ല്‍ ടിആര്‍എസ്സില്‍ നിന്ന് എംപിയായ വിജയശാന്തി 2014-ല്‍ കോണ്‍ഗ്രസിലെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് ബിജെപിയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക