തൃശൂര്‍: തൃശൂരിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. മരത്താക്കരയില്‍ നിന്നും പുത്തൂരില്‍ നിന്നുമായി മൂന്ന് പേരെ തൃശൂര്‍ എക്‌സൈസ് റേഞ്ച് ടീം പിടികൂടി. നാലു കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടി.

റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷറഫ്, കമ്മിഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സിയു എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ മരത്താക്കരയില്‍നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.250 കിലോ കഞ്ചാവുമായി വൈശാഖ് (21), ആശിഷ് (22) എന്നിവരെയാണ് ആദ്യം പിടികൂടിയത്.

പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറുപ്പുംപടിയില്‍ നിന്നും 2.750 കിലോ കഞ്ചാവുമായി പുത്തൂര്‍ കുറുപ്പുംപടി സ്വദേശി വിനു (29) വിനെയും എക്സൈസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

എഇഐ കിഷോര്‍, പ്രിവന്റീവ് ഓഫീസര്‍ ടിജി മോഹനന്‍, കൃഷ്ണപ്രസാദ് എംകെ, ശിവന്‍ എന്‍യു, സിഇഒമാരായ വിശാല്‍ പിവി, സനീഷ്‌കുമാര്‍ ടിസി, സിജൊമോന്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക