ആലപ്പുഴ: കുട്ടനാട്ടില്‍ ജീവനൊടുക്കിയ പ്രസാദിന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അമ്പലപ്പുഴ പൊലീസിനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്.

ഏത് വിഷമാണ് കഴിച്ചത് എന്നുറപ്പിക്കാനായി സാംപിളുകല്‍ രാസപരിശോധനയ്ക്ക് അയച്ചു. ഇന്നലെ പ്രസാദിന്റെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലെ കയ്യക്ഷരം പ്രസാദിന്റേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ആണ് കഴിഞ്ഞദിവസം മരിച്ച ത്. ഇന്നലെ രാത്രി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യവും ടെലഫോണ്‍ സംഭാഷണങ്ങളിലെ കാര്യങ്ങളും പൂര്‍ണമായും നിഷേധിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ 4800 കിലോ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതിന്റെ വിലയായി ഒരു ലക്ഷത്തി മുപ്പത്തെണ്ണായിരം രൂപ ഫെഡറല്‍ ബാങ്ക് വഴി പിആര്‍എസ് വായ്പ അനുവദിച്ചിരുന്നു.

ഈ വായ്പ തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ പിആര്‍എസ് വായ്പാ കുടിശ്ശികയല്ല ഇദ്ദേഹത്തിന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചത്. മാത്രമല്ല കഴിഞ്ഞ സീസണിലെ പിആര്‍എസ് വായ്പയിലെ മുഴുവന്‍ പണവും സര്‍ക്കാര്‍ അടച്ചു തീര്‍ത്തതായും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക