തിരുവനന്തപുരം: സ്മാരകങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയതിനെതിരെ ആര്‍.എം.പി.ഐ. എം.എല്‍.എ. കെ.കെ. രമ. ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന്‍ ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരുമെന്ന് കെ.കെ. രമ പറഞ്ഞു.

വാക്‌സിന്‍ വാങ്ങാന്‍ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ട കരുതലും ഔചിത്യവും പ്രധാനമാണെന്നും രമ കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്വഴക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം’, രമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്തരിച്ച ജെ.എസ്.എസ്. നേതാവ് കെ. ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി. നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകത്തിനായി 2 കോടി രൂപയാണ് രണ്ടാം ഇടത് സര്‍ക്കാര്‍ നീക്കിവെച്ചത്. ഒന്നാം ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണിയുടെ സ്മാരകത്തിനും ബജറ്റില്‍ തുക അനുവദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക