രുവന്നൂര്‍ സഹകരണ ബാങ്കില്‍ നാളെ മുതല്‍ നിക്ഷേപങ്ങള്‍ മടക്കി നല്‍കും. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തില്‍ മടക്കി നല്‍കുക. നവംബര്‍ 11 മുതല്‍ 50000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നല്‍കും. വായ്പത്തുക തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങള്‍ പിടിച്ചെടുത്തത് തിരിച്ചടിയായെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി.

134 കോടിയുടെ സ്ഥിരനിക്ഷേപത്തില്‍ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നല്‍കുന്നതാണ് പാക്കേജ്. സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപകര്‍ക്ക് അമ്പതിനായിരം രൂപ വരെ പിന്‍വലിക്കാനും പാക്കേജിലൂടെ സാധിക്കും.കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് ഒടുവില്‍ നീതി. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ നാളെ മുതല്‍ നിക്ഷേപം മടക്കി നല്‍കാന്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി നടപടി തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക