കൊച്ചി: വിവാഹമോചന കേസ്​ നടത്തിപ്പിന്​ വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികളായ അഭിഭാഷകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ എംജി ജോൺസൺ, കെകെ ഫിലിപ്പ് എന്നിവർക്കാണ് ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യം നൽകിയത്​.

2021 മുതൽ നിരവധി തവണ പീഡനത്തിനിരയായി എന്നാണ് യുവതി പറയുന്നതെങ്കിലും കഴിഞ്ഞ ജൂൺ 30ന് മാത്രമാണ് പരാതി നൽകിയത്​. ഇക്കാര്യം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്​. എന്നാൽ, വിവാഹമോചനം അനുവദിച്ച് കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പ്രതീക്ഷിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് യുവതി​ ബലാത്സംഗ പരാതി ഉന്നയിച്ചതെന്ന്​ ഹർജിക്കാർ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ ഒന്നാം പ്രതി മുൻ ജില്ല ഗവ. പ്ലീഡർ ആയിരുന്നുവെന്നും പരാതിക്കാരി നിർധനയാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. എന്നാൽ, പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന്​ വിലയിരുത്തിയ കോടതി പ്രതികളെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്ന് നിർദേശം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക