ഇ – സിഗററ്റുകള്‍ കൈവശം സൂക്ഷിക്കുന്നത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധന നിയമത്തിന്റെ ലംഘനമാണെന്നും ശിക്ഷാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇ-സിഗററ്റിന്റെ ഉത്പാദനം, നിര്‍മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വില്‍പ്പന, വിതരണം, സംഭരണം, പരസ്യം എന്നിവയുടെ നിരോധനവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോ. പുല്‍കേഷ് കുമാര്‍ പറഞ്ഞു.

പൊതുജനാരോഗ്യം മുൻനിര്‍ത്തിയും ജനങ്ങളെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് നിയമം നടപ്പാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. http://www.violation-reporting.in എന്ന വെബ്സൈറ്റില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക