ബോഡിബില്‍ഡര്‍മാരുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരു ബോഡി ബില്‍ഡര്‍ ആണ് ലിവര്‍ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോണ്‍സണ്‍. പന്നിയുടെ കരള്‍ കൂടുതലായി ഭക്ഷിച്ച്‌ ഉണ്ടാക്കിയെടുത്തതാണ് തന്റെ മസിലുകള്‍ എന്നാണ് ബ്രയാൻ പറയുന്നത്.

കാളയുടെ തലച്ചോര്‍, വൃഷണം എന്നിവ പച്ചയോടെ ചുടുചോരയ്‌ക്കൊപ്പം അകത്താക്കുന്ന വീഡിയോകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബ്രയാൻ പുറത്തുവിട്ടു. സ്വന്തം ഭാര്യയെ ലിവര്‍ ക്യൂൻ എന്നാണ് ബ്രയാൻ അഭിസംബോധന ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1977 ഏപ്രില്‍ 7ന് അമേരിക്കയിലെ സാൻ ആന്റോണിയയില്‍ ജനിച്ച ബ്രയാൻ ജോണ്‍സണ്‍ നാല് കമ്ബനികളുടെ സിഇഒ ആണെന്നാണ് വിവരം. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. മറ്റു കുട്ടികളെ അപേക്ഷിച്ച്‌ ചെറിയ ശരീരമായിരുന്നതിനാല്‍ കൂട്ടുകാര്‍ പലപ്പോഴും കളിയാക്കുമായിരുന്നത്രേ. അതില്‍ നിന്നുമാണ് ഒരു ബോഡി ബില്‍ഡര്‍ ആയതെന്നു ബ്രയാൻ മുൻപ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക