കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വെ​ന്‍റി​ല്‍​നി​ന്നു മാ​റി​ത്താ​മ​സി​ച്ചാ​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നു ഹൈ​ക്കോ​ട​തി. മ​ഠ​ത്തി​ല്‍ ഭീ​ഷ​ണി​യു​ണ്ടെ​ന്നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ എ​ഫ്സി​സി അം​ഗം ലൂ​സി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് രാ​ജാ​വി​ജ​യ​രാ​ഘ​വ​ന്‍റെ ഉ​ത്ത​ര​വ്.

ലൂ​സി മ​ഠ​ത്തി​ല്‍ നി​ന്നു മാ​റ​ണോ എ​ന്ന​തു സം​ബ​സി​ച്ച കേ​സ് മു​ന്‍​സി​ഫ് കോ​ട​തി‌​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ല്‍ ഇ​റ​ങ്ങാ​ന്‍ കോ‌​ട​തി​ക്ക് നി​ര്‍​ദ്ദേ​ശി​ക്കാ​നാ​കി​ല്ല. ലൂ​സി കോ​ണ്‍​വെ​ന്‍റി​ല്‍ നി​ന്ന് മാ​റ​ണോ എന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് മു​ന്‍​സി​ഫ് കോ​ട​തി​യാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച കേ​സ് വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

കാ​ര​ക്ക​മാ​ല കോ​ണ്‍​വെ​ന്‍റി​ലെ താ​മ​സ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​നാ​വി​ല്ല. മ​റ്റ് എ​വി​ടെ​യെ​ങ്കി​ലും താ​മ​സി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം.

കോ​ണ്‍​വെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന ലൂ​സി​യു​ടെ ആ​വ​ശ്യ​ത്തി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. കോ​ണ്‍​വെ​ന്‍റി​ലെ താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ക​ക്ഷി മു​ന്‍​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍, അ​തി​ല്‍ മൂ​ന്ന് ആ​ഴ്ച​ക്കു​ള്ളി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

ലൂ​സി​ക്ക് എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​നും പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ച കോ​ട​തി സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ലൂ​സി മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​ത​ല്ലേ ഉ​ചി​ത​മെ​ന്നു കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക