ബാങ്ക് പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരള(JFBRK) യുടെ ആഭിമുഖൃത്തിൽ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും2023ജൂലൈ31ന് അവകാശദിനാചരണം. വാർത്താക്കുറിപ്പ്: രാജ്യ പുരോഗതിയ്ക്ക് പ്രമുഖ ധനസ്രോതസ്സായി പ്രവത്തിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തിക മുന്നേറ്റത്തിനും വളർച്ചക്കും മികച്ച സംഭാവന നൽകിയ സ്ഥാപനങ്ങളാണ് പൊതുമേഖലാ ബാങ്കുകൾ. 2022 – 23 വർഷം മാത്രം 1,04,000 കോടിയിലേറെയാണ് പൊതുമേഖലാ ബാങ്കുകൾ ഉണ്ടാക്കിയംഅറ്റാദായം. എന്നാൽ 27 പൊതുമേഖലാ ബാങ്കുകൾ ചുരുങ്ങിയ വർഷങ്ങൾക്കിടെ 12 ആയിചുരുങ്ങിയിരിക്കുന്നു.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള വലിയ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവിജയിച്ചാൽ മുൻഗണനാവായ്പയുൾപ്പടെ സാധാരണജനങ്ങൾക്ക് ഇന്നു ലഭിക്കുന്ന പല ബാങ്കിങ്ങ് സേവനങ്ങളും അപ്രാപ്യമാകുകയും, ധാരാളം ഗ്രാമീണ ശാഖകൾ അടച്ചുപൂട്ടുകയും, ഈ മേഖലയിലെ തൊഴിലവസരങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഈ കാരണങ്ങൾ കൊണ്ട് തന്നെ രാജൃത്തെ ബാങ്കുകൾ പൊതുമേഖലയിൽ നിലനിർത്താൻ വലിയ ജനകീയപ്രക്ഷോഭമുയരേണ്ട സമയമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെയും ഓഫീസർമാരുടെയും നാല് പ്രമുഖ സംഘടനകളായ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്‌സ് & റിട്ടയറീസ് കോൺഫെഡറേഷൻ (AIBPARC), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ കേരള (SBIPAK), ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം (AKBRF), റിട്ടയേർഡ് ബാങ്ക് ഓഫീസർസ് നാഷണൽ കോൺഫെഡറേഷൻ (RBONC) എന്നീ സംഘടനകളുടെ സംയുക്ത ഫോറമായ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് – കേരള (JFBRK) ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ബാങ്ക് ദേശസാൽക്കരണദിനമായിരുന്ന ജൂലൈ 19 ന് മുൻപറഞ്ഞ പ്രശ്നങ്ങളും ബാങ്ക് റിട്ടയറീസിന്റ്റ പ്രശ്നങ്ങളും മുൻനിർത്തി മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും അവകാശദിനാചരണം ആചരിയ്ക്കാൻ തീരുമാനിച്ചിരുന്നത്. മുൻ മുഖൃമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ നിര്യാണെത്തെതുടർന്ന് മാറ്റിവച്ച പരിപാടി 2023 ജൂലൈ 31ന് എല്ലാ ജില്ലകളിലും അവകാശദിനമായി ആചരിക്കുകയാണ്.ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കുകയാണ്.

ബാങ്ക് പെൻഷൻകാരേയും രാജ്യത്തെത്തന്നെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് പ്രക്ഷോഭം . വിവിധ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കളും ട്രേഡ് യൂണിയൻ പ്രതിനിധികളും പ്രക്ഷോഭ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് സംബന്ധിക്കും.

പ്രധാന ആവശ്യങ്ങൾ

1. ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക.

2.സർവീസിലുള്ളവരുടെ വേതനം പരിഷ്കരിക്കുന്നതിന് ആനുപാതികമായി വിരമിച്ചവരുടെ പെൻഷൻ പുതുക്കാത്തതിനാൽ, വർഷങ്ങൾക്ക് മുമ്പ് വിരമിച്ചവർക്ക് തുച്ഛമായ തുകയാണ് പെൻഷനായി ലഭിക്കുന്നത്. അത്തരക്കാരുടെ ജീവിതം പരിതാപകരമാണ്. RBI / സർക്കാർ മേഖലയിൽ ഉള്ളതു പോലെ ബാങ്കിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും കാലാനുസൃതം പരിഷ്കരിക്കുക.

3. 2002 ന് മുമ്പ് വിരമിച്ചവർക്ക് 100 % സമീകരണത്തോടെ ക്ഷാമബത്ത നൽകുക .

4. സർവീസിലുള്ള ജീവനക്കാർക്കും ഓഫീസർമാർക്കും നിലവിൽ ലഭ്യമായ വിധത്തിൽ, പ്രീമിയം പൂർണമായും ബാങ്കുകൾ വഹിക്കുന്ന സംവിധാനത്തോടെ റിട്ടയർ ചെയ്ത എല്ലാവർക്കും ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക.

5 . 10, 11 ഉഭയകക്ഷി കരാറുകളിൽ അനുവദിക്കപ്പെട്ട സ്പെഷ്യൽ അലവൻസ് , പെൻഷൻ ഉൾപ്പെടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കുക.

6. ബാങ്കുകളിൽ നിന്ന് രാജി വെച്ച, അർഹമായ സർവീസ് ഉളള എല്ലാവർക്കും പെൻഷൻ അനുവദിക്കുക.

7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിലെ പെൻഷനിലെ അപാകതകൾ പരിഹരിക്കുക.

8. വിരമിച്ചവരുടെ പ്രശ്നങ്ങൾ അവരുടെ സംഘടനകളുമായി ചർച്ച ചെയ്യാൻ സംവിധാനം ഉണ്ടാക്കുക.

9.കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്ന വിനാശകരമായ സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക.

വിവിധ ജില്ലാ കേന്ദ്രങ്ങളിലെ ഉദ്ഘാടകർ:

തിരുവനന്തപുരം . ശ്രീമതി സി. സുജാത Ex എം.പി. കൊല്ലം.പി. രാജേന്ദ്രൻ Ex MP, ആലപ്പുഴ . മുൻമന്ത്രി ജി.സുധാകരൻ, പത്തനംതിട്ട അഡ്വ. ഓമല്ലൂർ ശങ്കരൻ: ജീല്ലാ പഞ്ചായത്ത് പ്രസിഡണ്ട്ന്റ് കോട്ടയം. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, എർണാകുളം . കെ ചന്ദ്രൻ പിള്ള ജി സി ഡി എ ചെയർമാൻ, തൊടുപുഴ .സനീഷ് ജോർജ് മുനിസിപ്പൽ ചെയർമാൻ.തൃശൂർ സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ.പാലക്കാട് കെ.കെ.ദിവാകരൻ Ex. എം എൽ എ.മലപ്പുറം വി ശശികുമാർ Ex എം.എൽ.എ.കോഴിക്കോട് എ. പ്രദീപ് കുമാർ Ex എം എൽ എകണ്ണൂർ. ശ്രീമതി പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കാസർഗോഡ്.പി.വി.രാജേന്ദ്രൻഎൻ എഫ് പി ഇ മുൻ അഖിലേന്ത്യാ പ്രസിഡണ്ട്.

മുഴുവൻ ബാങ്ക് പെൻഷൻകാരും സംയുക്ത പ്രക്ഷോഭത്തിൽ അണിചേരണമെന്നും മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്നും അഭ്യർത്ഥിക്കുന്നു.* *ബി. ശ്രീകുമാർ* *(AIBPARC )* *9747553102* *എ. ജയകുമാർ* *(SBIPAK)* *9447018299* *എം. സുരേഷ്* *(AKBRF)* *9447768157* *എം. കെ. നായർ* *(RBONC)* *9446329249**(സംസ്ഥാന* *ജോയിന്റ് കൺവീനർ മാർ)*

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക