തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ ഫോണുകളും ചോര്‍ത്താന്‍ ശ്രമം നടത്തി എന്ന വിവരം വളരെ ഗൗരവത്തോടെ കാണേണ്ടേ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് എതിരായുള്ള യുദ്ധം ജയിക്കുവാന്‍ രാഹുല്‍ ഗാന്ധിക്ക് എല്ലാ പിന്തുണയുമായി കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹത്തിനൊപ്പം നിന്ന് കരുത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ കക്ഷികളുടെ തെരഞ്ഞെടുപ്പ് യുക്തികളും തന്ത്രങ്ങളും മനസ്സിലാക്കുവാന്‍ വേണ്ടി ബി.ജെ.പി. ചെയ്യുന്ന ഈ ചാര പ്രവര്‍ത്തി നേരിട്ട് നിന്ന് പൊരുതാന്‍ കഴിയാതെ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കാര്യം ഉറപ്പാണ്. ഈ സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വല്ലാതെ ഭയപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു വ്യക്തിയെ എന്തിനാ ഇത്ര പേടി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുതല്‍ക്കൂട്ട് സത്യവും സത്യസന്ധതയും ആണ്. അതിനെയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഭയക്കുന്നത്.

ഒരു കാര്യം മോദി സര്‍ക്കാരിനെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എത്ര തളച്ചിടാന്‍ ശ്രമിച്ചാലും രാഹുല്‍ഗാന്ധി എന്ന പടക്കുതിര കുതിച്ചുപായും. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്ിന്റെയും ജനവിരുദ്ധ നടപടികള്‍ക്കെതിരെയും നിങ്ങള്‍ വ്യാപിക്കുന്ന വിദ്വേഷത്തിനെത്തിരെയും മുന്നില്‍ നിന്ന് പൊരുതുവാന്‍ രാഹുല്‍ഗാന്ധി എന്നും ഉണ്ടാകും അദ്ദേഹം പറഞ്ഞു,’ ചെന്നിത്തല പറഞ്ഞു.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക