തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്തവര്‍ക്ക് ദിവസം ഇരൂന്നൂറ് രൂപ സാമ്ബത്തികസഹായം പ്രഖ്യാപിച്ച്‌ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടല്‍പ്രക്ഷുബ്‌ധമാകുമ്ബോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല. ഈ ദിവസങ്ങളിലാണ് ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കുക. തീരദേശറോഡുകള്‍ നന്നാക്കാന്‍ 80 കോടി ഉടനടി അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടലാക്രമണം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ പണി തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറിയത് കാരണം വീട് നഷ്‌ടപ്പെട്ട് ക്യാമ്ബുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാമ്ബുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക