ഒരു സിം വാങ്ങുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയാണെങ്കില്‍, ശ്രദ്ധിക്കുക. കാരണം ചിലരെ സിം വാങ്ങുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമം സര്‍ക്കാര്‍ നേരത്തെ ഉണ്ടാക്കിയതാണെങ്കിലും, 2023 ജൂണ്‍ ഒന്ന് മുതലാണ് ഇത് നടപ്പിലാക്കുന്നത്.

പുതിയ നിയമപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള ആര്‍ക്കും സിം വാങ്ങാനാവില്ലെന്ന് ന്യൂസ് നേഷൻ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിയമങ്ങള്‍ ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം തന്നെ സിം വാങ്ങുന്നതിനുള്ള നിയമങ്ങളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തിയിരുന്നു. 18 വയസിന് താഴെയുള്ള ഒരു ഉപഭോക്താവിനും സിം വാങ്ങാൻ കഴിയില്ലെന്ന് അതില്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചില്ല. നിയമങ്ങള്‍ ഗൗരവമായി എടുത്ത് ജൂണ്‍ ഒന്ന് മുതല്‍ വീണ്ടും 18 വയസിന് താഴെയുള്ളവര്‍ക്ക് സിം വാങ്ങുന്നത് വിലക്കി. കൂടാതെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും സിം നല്‍കില്ല. എന്നിരുന്നാലും, ഈ നിയമങ്ങള്‍ക്കുള്ള അംഗീകാരം ലഭിച്ചത് 2022 സെപ്റ്റംബര്‍ 15-ന് ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക