പേരിനൊപ്പം പൊഫസര്‍ എന്ന് ചേര്‍ത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച്‌ മന്ത്രി ആര്‍ ബിന്ദു. കോളെജില്‍ പഠിപ്പിക്കുന്ന എല്ലാവരേയും പ്രൊഫസര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രൊഫസര്‍ തസ്തിക കോളെജില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ആകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

‘ 26 കൊല്ലത്തെ അധ്യാപന പരിചയവും ഡോക്‌ട്രേറ്റും ഉള്ളയാളാണ് ഞാന്‍. തൃശൂര്‍ മേയര്‍ ആയപ്പോള്‍ മുതല്‍ പേരിനൊപ്പം ചേര്‍ന്നതാണ് പ്രൊഫസര്‍ എന്ന വിശേഷണം. അതല്ല, പേര് മാത്രം മതിയെന്നാണെങ്കിലും പ്രശ്‌നമില്ല.’ ആര്‍ ബിന്ദു പറഞ്ഞു.പേരിനൊപ്പം പ്രൊഫസര്‍ ചേര്‍ത്ത നടപടി വലിയ വിവാദമായതോടെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നും മന്ത്രി ആര്‍ ബിന്ദുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.പ്രൊഫസര്‍ അല്ലെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രൊഫസര്‍ എന്ന് പേരിനൊപ്പം ചേര്‍ത്താണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും ഹരജി പറയുന്നു.ബിരുദം നേടാന്‍ സ്ത്രീധന വിരുദ്ധ ബോണ്ടില്‍ ഏര്‍പ്പെടുത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ പ്രായോഗികത പരിശോധിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദേശം തള്ളികളയുന്നില്ല. അതിന്റെ സാധ്യത വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക