മൊഹാലി: ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി പരിണിതി ചോപ്രയുടേയും എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടേയും വിവാഹ വാര്‍ത്തകളാണ്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍. ഇതിനോടകം പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച്‌ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ പ്രണയജോഡികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരം കാണാനാണ് പരിണിതിയും രാഘവും മൊഹാലി സ്റ്റേഡിയത്തില്‍ എത്തിയത്. താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധകര്‍ ആവേശം കൊള്ളുന്നതാണ് വിഡിയോയില്‍ ഉള്ളത്. ആരാധകരെ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്ന പരിണിതിയേയും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡീപ് നെക്കിലുള്ള ബ്ലാക്ക് ഡ്രസ് ആണ് പരിണിതി ധരിച്ചിരുന്നത്. ബ്ലൂ ഷര്‍ട്ട് അണിഞ്ഞ് സിംപിള്‍ ലുക്കിലാണ് രാഘവ് എത്തിയത്. ഇത് ആദ്യമായല്ല ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതായും ഒക്ടോബറില്‍ വിവാഹമുണ്ടാകുമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക