കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി-മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിന്​ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച രസീതും സൂരജിെന്‍റ മൊബൈല്‍ ഫോണില്‍നിന്ന് സൈബര്‍ വിദഗ്ദര്‍ കണ്ടെടുത്തത്​ കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു.

പ്രതിയുടെ പൂര്‍ണ സമ്മതത്തോടെ ഇ-മെയില്‍ പാസ്​വേഡ് നല്‍കിയാല്‍ കോടതി മുമ്ബാകെ ജി-മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ എന്ന്​ പരിശോധിക്കാമെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന്‍രാജ് വാദിച്ചു. എന്നാല്‍ പ്രതിഭാഗം പ്രതിയുടെ ഇ-മെയില്‍ പാസ് വേഡ് ലഭ്യമാക്കാന്‍ തയാറായില്ല.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍നിന്ന് ലഭിച്ച രസീത് ചോദ്യം ചെയ്യുന്നത് യുക്തി‍യല്ല എന്നും 20ന് നല്‍കിയ പരാതിയില്‍ പ്രതി ഉത്രയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയത് എന്നതുള്‍പ്പെടെ പരാമര്‍ശിക്കുന്നത് വളരെ പ്രസക്തമാക്കുന്നുവെന്നും സ്​പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

രേഖയുടെ പ്രധാന്യം പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍നിന്നും പരാതിയുടെ പകര്‍പ്പും രസീതിെന്‍റ പകര്‍പ്പും ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ കമ്ബ്യൂട്ടര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് സ്വമേധയാ നിര്‍ദേശം നല്‍കി.

പ്രതിയുടെ ഇ-മെയിലില്‍നിന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റ പകര്‍പ്പും അതിനയച്ചുനല്‍കിയ രസീതും 19ന് കോടതിയില്‍ ഹജരാക്കാന്‍ ഉത്തരവിട്ടു. കേസ് 19ന് പരിഗണിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക