വൈപ്പിന്‍ തീരത്ത് ചാള ചാകര. വല നീട്ടിയവര്‍ക്ക് വലിച്ച്‌ വഞ്ചിയില്‍ കയറ്റാന്‍ കഴിയാത്ത തരത്തില്‍ കനത്തിലാണ് ചാള ലഭിച്ചത്. ഇതോടെ റോഡരികില്‍ ഉള്‍പ്പെടെ ചാള വില്‍പനയുടെ തിരക്കായി. ആദ്യമാദ്യം തൂക്കി കൊടുത്തിരുന്ന മീന്‍ അവസാനമായപ്പോഴേക്കും കിറ്റ് കണക്കില്‍ വാരിക്കൊടുക്കുന്ന അവസ്ഥയായി.

ഇടവേളയ്ക്കു വേഷമാണ് തീരത്ത് ചാള മീനിന്റെ സാന്നിധ്യം ശക്തമായിരിക്കുന്നത്. രണ്ടാഴ്ചയായി മീന്‍ സാന്നിധ്യം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം ചാളക്കൂട്ടങ്ങള്‍ തീരത്തോട് ചേര്‍ന്ന് എത്തിയതായി തൊഴിലാളികള്‍ പറയുന്നു. വലയുടെ ഓരോ കണ്ണിയിലും മീന്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കില്‍ തുടങ്ങിയ കച്ചവടം അല്‍പ സമയത്തിനുള്ളില്‍ തന്നെ 100 രൂപയ്ക്ക് 2 കിലോഗ്രാം എന്ന നിരക്കിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക