ഏകദിനക്രിക്കറ്റില്‍ ഇഷാന്‍ കിഷന്റെ ഇരട്ടസെഞ്ചുറിയുടെ ചൂടാറും മുന്‍പ് ഇന്ത്യയില്‍ നിന്നും മറ്റൊരു ഇരട്ടസെഞ്ചുറി നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണിങ് താരം ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഏകദിനത്തില്‍ നടത്തുന്ന സ്വപ്നതുല്യമായ ഫോം ഈ വര്‍ഷവും ആവര്‍ത്തിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് ഉള്ള അനിവാര്യ ഘടകമായി ഗില്‍ മാറിയിരിക്കുകയാണ്. ഇതിന് അടിവരയിടുന്നതാണ് ശക്തരായ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ താരം നേടിയ ഇരട്ടസെഞ്ചുറി.

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവറില്‍ 8 വിക്കറ്റിന് 349 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. 145 പന്തിലായിരുന്നു ഗില്ലിന്റെ ഇരട്ടസെഞ്ചുറി. ഓപ്പണറായി ഇറങ്ങി 48.2 ഓവറും ക്രീസില്‍ നിന്ന് ഗില്‍ 149 പന്തില്‍ 208 റണ്‍സുമായാണ് മടങ്ങിയത്.ഓപ്പണറായി ഇറങ്ങി 38 പന്തില്‍ 34 റണ്‍സ് എടുത്ത നായകന്‍ രോഹിത് ശര്‍മ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 28 റണ്‍സുമായി ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തില്‍ അതിവേഗത്തില്‍ 1000 റണ്‍സ് സ്വന്തമാക്കുന്ന ബാറ്റര്‍ എന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. 19 ഇന്നിങ്ങ്സുകളില്‍ നിന്നാണ് ഗില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക