പാലാ: തടവുകാരുടെ ബാഹുല്യം മൂലം ജയിലുകളില്‍ കൊറോണാ പടര്‍ന്നു പിടിക്കാതിരിക്കുവാന്‍ കോവിഡ് പ്രതിരോധ സാമഗ്രികളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും പരമാവധി ജാഗ്രത പുലര്‍ക്കുകയും ചെയ്യണമെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രിന്‍സ് സ്കറിയാ അഭ്യര്‍ത്ഥിച്ചു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃനേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് നല്‍കിയ കൊറോണാ പ്രതിരോധ സാമഗ്രികളായ എന്‍ 95 മാസ്കുകള്‍, സര്‍ജിക്കല്‍ മാസ്കുകള്‍, ഗ്ലൗസുകള്‍ എന്നിവയും ഫര്‍ണീച്ചറുകളും, കുടകളും ജയില്‍ സൂപ്രണ്ട് സി. ഷാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ( ആക്ടിവിറ്റീസ്) വി.എം. മാത്യു, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്സോൺ, അഡ്വ. ഇമ്മാനുവൽ സിറിയക് ജയില്‍ ഉദ്യേഗസ്ഥരായ വേണു ബെന്‍, പി.പി. അനില്‍ കുമാര്‍, കെ.എന്‍. അഭിലാഷ്, വിപിന്‍ സി. ഷാജി, സലിം എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക