ദോഹ: അര്‍ജന്റീനയുടെ ലോകകപ്പ് വിജയം അടയാളപ്പെടുത്തുക പരിശീലകരുടെ കൂടി പേരിലായിരിക്കും. മുഖ്യപരിശീലകന്‍ ലയണല്‍ സ്‌കലോണിയും ഒപ്പം നാല് സഹപരിശീലകരും. പരിശീലക സംഘത്തിന്റെ കണക്കുകൂട്ടലുകളുടെ ഫലം കൂടിയാണ് ലോകകിരീടം. അര്‍ജന്റീന കിരീടം നേടുമ്ബോള്‍ വാഴ്ത്തപ്പെടുക 10 നമ്ബര്‍ ജേഴ്‌സിയണിഞ്ഞ ലയണല്‍ മെസിയും അയാള്‍ക്കായി സര്‍വതും ത്യജിക്കാന്‍ തയ്യാറായ മറ്റ് 10 പേരുമാണ്. എന്നാല്‍ കാത്തിരുന്ന് കണക്കുകൂട്ടി കളം വരച്ച ഒരു പരിശീലകനും അതിന് തീ പകര്‍ന്ന 4 പരിചാരകരമുണ്ട്. സൈഡ് ലൈന് പുറത്തെ അര്‍ജന്റീന.

പലരും ചാരമെന്ന് പരിഹസിച്ച അര്‍ജന്റീയെയാണ് 4 വര്‍ഷം മുന്‍പ് സ്‍കലോണി ഏറ്റെടുത്തത്. അവിടെ നിന്ന് ചാരത്തെ ഊതി ഊതി കനലാക്കി, തീയാക്കി മാറ്റി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യതയും പന്തുകൊണ്ടുള്ള കവിതയും സ്‍കലോണിയുടെ രീതിയായിരുന്നില്ല. എതിരാളിയെ അറിഞ്ഞ് കളിക്കണം. ഗോള്‍ അടിക്കണം ജയിക്കണം. അതിന് ടീമിന്റെ സ്ഥിരം രീതികളെയും താരങ്ങളെയും പൊളിച്ചു വാര്‍ത്തു. യുറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന യുവതാരങ്ങളെ സംഘത്തിലെത്തിച്ചു.അവരെ കളത്തില്‍ മെസ്സിയെഏല്‍പ്പിച്ചു.കളിയും കളവും പിടിച്ചു.ഒടുവില്‍ ലോകകിരീടവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കാലയളവിലെ അര്‍ജന്റീനിയന്‍ വിജയഗാഥയുടെ അവകാശി സ്‍കലോണി മാത്രമല്ല. തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ 4 പേര്‍ കൂടിയുണ്ട്. പാബ്ലോ ഐമര്‍, വാള്‍ട്ടര്‍ സാമുവല്‍, റോബര്‍ട്ടോ അയാളാ.. മാര്‍ട്ടിന്‍ ടോക്കേലി.സ്‍കലോണിയുടെ സമകാലികരില്‍ പ്രധാനിയാണ് പാബ്ലോ ഐമര്‍. മുന്‍ മധ്യനിരതാരമായ ഐമറിന്റെ കണ്ടെത്തലാണ് ഡിപോളും, പരാഡസും ലോസെല്‍സോയുമെല്ലാം. മുന്‍ പ്രതിരോധതാരങ്ങളായ വാര്‍ട്ടര്‍ സാമുവലും റോബര്‍ട്ടോ അയാളയുമണ് അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ കളി മെനയുന്നത്. ക്രിസ്റ്റ്യന്‍ റോമേറോയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇവരുടെ സംഭാവനയാണ്.

ഈ സംഘത്തിലെ നാലാമനാണ് മാര്‍ട്ടിന് ടോക്കേലി. അര്‍ജന്റീനിയന്‍ ഗോള്‍ വലയ്ക്ക് കീഴില്‍ എമിലിയാനോ മാര്‍ട്ടിനസ് ചിറകു വിരിക്കുമ്ബോള്‍ അത് ടോക്കേലിയുടെ കൂടി വിജയമാണ്. ലോകം കീഴടക്കി മിശിഹയും അനുചരന്മാരും വാഴുമ്ബോള്‍ ഇവരും വാഴ്ത്തപ്പെടണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക