കോ​ട്ട​യം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​ര്‍​മാ​രു​ടെ 12 മ​ണി​ക്കൂ​ര്‍ ജോ​ലി നി​ര്‍​ദേ​ശം ആ​ളെ​ക്കൊ​ല്ലി​യാ​കു​മെ​ന്ന്​ ആ​ശ​ങ്ക. എ​ട്ടു​മ​ണി​ക്കൂ​ര്‍ ജോ​ലി​യാ​ണ്​ 12 മ​ണി​ക്കൂ​റാ​യ​ത്. ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​െ​ല ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്കി​ന്​ ഒ​രു കാ​ര​ണം ക​ടു​ത്ത ജോ​ലി സ​മ്മ​ര്‍​ദ​മാ​ണെ​ന്ന കോ​ര്‍​പ​റേ​ഷ​​ന്‍ ക​ണ്ടെ​ത്ത​ല്‍ നി​ല​നി​ല്‍​ക്കെ​യാ​ണ്​ സ​മ​യ​ത്തി​ല്‍ വ​ര്‍​ധ​ന വ​രു​ത്തി​യ​ത്.

പ​ല ട്രി​പ്പി​ലും ഇ​തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍, അ​വ​ര്‍​ക്ക്​ മ​തി​യാ​യ വി​ശ്ര​മം ന​ല്‍​കി​യാ​ണ്​ അ​ടു​ത്ത ജോ​ലി​ക്ക്​ നി​യോ​ഗി​ക്കാ​റ്. പ​രി​ഷ്​​ക​ര​ണ​ത്തോ​ടെ ഇ​തി​ന്​ മാ​റ്റം വ​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി​യി​ല്‍​ 10 മ​ണി​ക്കൂ​ര്‍ ഓ​ടി​ക്ക​ണ​മെ​ന്നാ​ണ്​ നി​ബ​ന്ധ​ന. ഇ​ത്​ അ​പ​ക​ട​ങ്ങ​ള്‍ കൂ​ട്ടു​മെ​ന്ന്​ ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2021 ജൂ​ണ്‍ 29ലെ 1001ാം ​ന​മ്ബ​ര്‍ ഉ​ത്ത​ര​വാ​ണ് വി​വാ​ദ​മാ​യ​ത്. 2021 ജൂ​ണ്‍ 16ല്‍ ​പു​റ​ത്തി​റ​ക്കി​യ 1601ാം ന​മ്ബ​ര്‍ ഉ​ത്ത​ര​വ് തി​രു​ത്തി​യാ​ണ് ഇൗ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​ദ്യ ഉ​ത്ത​ര​വി​ല്‍ 12 ല്‍ ​എ​ട്ട്​ ൈഡ്ര​വി​ങ്ങും നാ​ല്​ മ​ണി​ക്കൂ​ര്‍ വി​ശ്ര​മ​വു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം.

12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ജൂ​ണ്‍ 18ന്​ ​അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക്കു​ള്ള അ​ജ​ണ്ട​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സി.​എം.​ഡി വ്യ​ക്ത​മാ​ക്കി​യ​ത്. ‘മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്സ്​ നി​യ​മം അ​നു​സ​രി​ച്ച്‌​ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളി​ല്‍ ൈഡ്ര​വ​റെ​യും ക​ണ്ട​ക്ട​റെ​യും പ​ര​മാ​വ​ധി എ​ട്ടു​മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി നി​യോ​ഗി​ക്ക​രു​ത്.

ഓ​ര്‍​ഡി​ന​റി സ​ര്‍​വി​സു​ക​ളി​ല്‍ ഇ​വ​രെ സിം​ഗി​ള്‍ ഡ്യൂ​ട്ടി​ക്ക്​ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ബ​സ്​ ഷെ​ഡ്യൂ​ളു​ക​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ഷെ​ഡ്യൂ​ളു​ക​ള്‍ ഇ​തി​നു​ത​കു​മാ​റ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ്’ എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 2017 ഡി​സം​ബ​ര്‍ 12ന്​ ​കേ​ര​ള ഹൈ​കോ​ട​തി​യും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ എ​ട്ടു​മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക