കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്ബുഴക്കെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍. ഹാരിസിനെതിരേ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാര്‍ത്ഥിനി രംഗത്തെത്തിയതിനു പിന്നാലെയാണ് എട്ടോളം വിദ്യാര്‍ത്ഥിനികള്‍ സമാന പരാതിയുമായി രംഗത്തെത്തിയത്. 2018 മുതല്‍ 2020 ജനുവരി വരെ ഫോണിലൂടെയും മറ്റും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ബസ്‌സ്‌റ്റോപ്പില്‍ വെച്ച്‌ കൈക്ക് കയറി പിടിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

മൂന്നു മാസം മുമ്ബ് മാത്രമാണ് ഹാരിസ് യൂനിവേഴ്‌സിറ്റി പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എത്തുന്നത്. പരാതി ലഭിച്ചയുടന്‍ തന്നെ സര്‍വ്വകലാശാല വേഗത്തില്‍ നടപടി കൈകൊണ്ടുവെന്നും ഹാരിസിനെ സര്‍വീസില്‍ നിന്നും സസ്പന്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രജിസ്ട്രാര്‍ അറിയിച്ചു.അതേസമയം, അധ്യാപകനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

അശ്ലീല ചുവയോടെ അദ്ധ്യാപകന്‍ അയച്ച സന്ദേശം വിദ്യാര്‍ത്ഥിനി പരാതിക്കൊപ്പം പോലീസിനു കൈമാറിയിട്ടുണ്ട് . തെളിവ് സഹിതം പരാതി നല്‍കിയതിനാലാണ് പോലീസ് കേസെടുത്തത്. അദ്ധ്യാപകന്റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക