ലോകത്തിലെ ഏറ്റവും മനോഹരമായ സ്‌നേഹ പ്രകടനങ്ങളിലൊന്നാണ് ചുംബനം. എന്നാല്‍ എത്ര നേരം നിങ്ങള്‍ക്ക് ഒരാളെ ചുംബിക്കാന്‍ സാധിക്കും? പത്ത് സെക്കന്‍ഡ്, രണ്ട് മിനിറ്റ്, പത്ത് മിനിറ്റോ? കുറച്ച്‌ കൂടുതലല്ലേ എന്ന് തോന്നുന്നുണ്ടോ? എന്നാലിതാ ചുംബിച്ച്‌ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ദമ്ബതികളെ കണ്ടോളൂ. അഞ്ചോ പത്തോ മിനിറ്റല്ല, 58 മണിക്കൂർ.

തായ്‍ലന്‍ഡിലാണ് സംഭവം. 58 മണിക്കൂര്‍ നേരം നിര്‍ത്താതെ ചുംബിച്ചാണ് തായ്‍ലന്‍ഡിലെ ദമ്ബതികള്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. 2013ല്‍ പട്ടായ ബീച്ചില്‍ നടത്തിയ ചുംബന മത്സരത്തിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് എച്ചക്കായ് തിരനാരത്തും ലക്ഷണ തിരനാരത്തും പരസ്പരം ചുംബിച്ചത്. മറ്റ് പലരും തളര്‍ന്ന് വീഴുകയോ മത്സരത്തില്‍ നിന്ന് പിന്മാറുകയോ ചെയ്തപ്പോള്‍, എച്ചക്കായ്-ലക്ഷണ ദമ്ബതികളുടെ ചുംബനം 58 മണിക്കൂറും 35 മിനിറ്റും 58 സെക്കന്‍ഡും നീണ്ടുനിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ടാണ് പട്ടായയില്‍ രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. ഉമ്മ വെക്കുന്നതിന് ചില നിയമങ്ങളും ഉണ്ടായിരുന്നു. 70വയസുകാരായ ദമ്ബതികള്‍ ഉള്‍പ്പെടെ ഒമ്ബത് ദമ്ബതികളാണ് മത്സരത്തിനുണ്ടായിരുന്നത്. പര്‌സപരം ചുംബിച്ചു കൊണ്ടേയിരിക്കണമെന്നാണ് പ്രധാന നിയമം. എല്ലാ ദമ്ബതികളും മത്സരത്തിലുടനീളം നില്‍ക്കണം. മത്സരത്തിലുടനീളം ചുണ്ടുകള്‍ പരസ്പരം അമര്‍ത്തിപ്പിടിക്കണമെന്നും നിയമം അനുശാസിക്കുന്നു. സ്ട്രോ ഉപയോഗിച്ച്‌ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതും ടോയ്ലറ്റ് ഉപയോഗിക്കുന്നത് പോലും ദമ്ബതികള്‍ ഒരുമിച്ചായിരുന്നു. ആ സമയത്തും ചുംബനം തുടര്‍ന്നു. ഇതോടെ പര്‌സ്പരം ചുംബിക്കുന്നത് ചെറിയ കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്ബതികള്‍.

”രണ്ടര ദിവസമായി ഉറങ്ങാത്തതിനാല്‍ അവര്‍ വളരെ ക്ഷീണിതരായിരുന്നു, അവര്‍ക്ക് എല്ലായ്പ്പോഴും നില്‍ക്കേണ്ടിവന്നു, അതിനാല്‍ അവര്‍ വളരെ ദുര്‍ബലരായിരുന്നു”- റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് വൈസ് പ്രസിഡന്റ് സോംപ്രസണ്‍ നക്‌സെട്രോംഗ് എഎഫ്പിയോട് പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൂടാതെ രണ്ട് ഡയമണ്ട് മോതിരങ്ങളും 100,000രൂപ ബാറ്റ് ക്യാഷ് പ്രൈസായും ലഭിച്ചു. 2011ല്‍ 46 മണിക്കൂറും 24 മിനിറ്റും 9 സെക്കന്‍ഡും നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോര്‍ഡും ഈ ദമ്ബതികള്‍ സൃഷ്ടിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓംലെറ്റ്, ഏറ്റവും വലിയ പ്ലേറ്റ് ഫ്രൈഡ് റൈസ്, 5,000 തേളുകള്‍ നിറഞ്ഞ ഒരു പെട്ടിയില്‍ 30 ദിവസത്തിലധികം ചെലവഴിച്ച ‘സ്കോര്‍പിയന്‍ ക്വീന്‍’ എന്നറിയപ്പെടുന്ന ഒരു സ്ത്രീ തുടങ്ങി വിചിത്രമായ റെക്കോര്‍ഡുകളും തായ്‌ലന്‍ഡുകാര്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക