ആദിപുരുഷിലെ ജോഡികളായ പ്രഭാസും കൃതി സനോനും പ്രണയത്തില്‍ എന്ന് വെളിപ്പെടുത്തി വരുണ്‍ ധവാന്‍. ഇരുവരെയും പറ്റി ഗോസ്സിപ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാല്‍ തന്റെ ചിത്രം ഭേദിയയുടെ പ്രചരണത്തിനു ഒരു ടിവി റിയാലിറ്റി ഷോയില്‍ എത്തിയ വരുണ്‍, പ്രഭാസുമായുള്ള കൃതിയുടെ ബന്ധത്തില്‍ ഒരു സൂചന നല്‍കി. ഷോയുടെ ക്ലിപ്പ് ഇപ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലാകുകയാണ്.

മാധുരി ദീക്ഷിത് അല്ലാതെ ആരാണ് ഇതില്‍ ഏറ്റവും സുന്ദരി എന്ന് ഷോയില്‍ വരുണ്‍ ധവാന്‍ കരണ്‍ ജോഹറിനോട് ചോദിച്ചു, കജോള്‍, റാണി, ആലിയ, കരീന, ദീപിക എന്നിവരായിരുന്നു ഓപ്ഷനുകള്‍. ഇതിന് മറുപടിയായി കരണ്‍ ജോഹര്‍ ദീപിക പദുകോണിന്റെ പേര് സ്വീകരിച്ചു. എന്തുകൊണ്ടാണ് കൃതിയെ തന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്ന കരണ്‍ ജോഹറുടെ ചോദ്യത്തിന് കൃതിയുടെ പേര് പട്ടികയില്‍ ഇല്ല കാരണം അവളുടെ പേര് ഒരാളുടെ ഹൃദയത്തില്‍ ഉണ്ടെന്നും വരുണ്‍ മറുപടി നല്‍കി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത് ആരുടെ ഹൃദയത്തിലാണ് എന്ന് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ മുംബൈയില്‍ ഇല്ലാത്ത ഒരാളാണ്, അദ്ദേഹം ഇപ്പോള്‍ ദീപിക പദുക്കോണിനൊപ്പം ചിത്രീകരണത്തിലാണ് എന്നും വരുണ്‍ മറുപടി നല്‍കി. വരുണ്‍ ധവാന്റെ ഈ മറുപടി കേട്ട് കൃതി സനോണ്‍ പുഞ്ചിരിക്കാന്‍ തുടങ്ങി. അതേസമയം കരണ്‍ ജോഹര്‍ ഞെട്ടുകയും ചെയ്തു. ദീപിക പദുക്കോണിനൊപ്പം പ്രൊജക്‌ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് ഇപ്പോള്‍ പ്രഭാസ്. കൃതിയും പ്രഭാസും ഒന്നിക്കുന്ന ആദിപുരുഷ് എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക