മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ വമ്ബന്‍ വിലക്കിഴിവിന്റെയും പുത്തന്‍ പുതിയ ഉല്‍പ്പന്നങ്ങളുടെയും മേള വരുന്നു. ജൂലൈ 26 നും 27 നുമാണ് പ്രൈം ഡേ സെയില്‍ നിശ്ചയിച്ചിരിക്കുന്നത്. വമ്ബന്‍ ബ്രാന്റുകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ ദിവസങ്ങളില്‍ പുതുതായി വിപണിയിലിറക്കും.

സാംസങ്, ഷവോമി, ബോട്ട്, ഇന്‍റല്‍, വിപ്രോ, ബജാജ്, യൂറേക്ക ഫോര്‍ബ്സ്, അഡിഡാസ്, തുടങ്ങിയ ബ്രാന്റുകളില്‍ നിന്നായി 300 ഓളം പുതിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നായി 2000ത്തോളം പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. ആക്ഷന്‍ പ്രോയില്‍ നിന്നുള്ള ഇലക്‌ട്രോണിക്സ്, നാവ്‌ലികില്‍ നിന്നുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.ആമസോണ്‍ പ്രൈമില്‍ പുതിയ സിനിമകളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. ഹിന്ദിയില്‍ നിന്നുള്ള തൂഫാന്‍, മലയാളത്തില്‍ മാലിക്, കന്നഡയില്‍ ഇക്കദ്, തമിഴില്‍ നിന്നുള്ള സര്‍പട്ട പരമ്ബരൈ എന്നീ സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നവയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക