കൊച്ചി: ഭാരത് ജോഡോ യാത്രക്കിടെ ശക്തമായ മഴയെ അവഗണിച്ച്‌ കര്‍ണാടകയിലെ മൈസൂരുവില്.ല്ഊഈ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ആവേശം പകരുകയാണ്. കനത്ത മഴയിലും തളരാതെ ജനങ്ങളുമായി രാഹുല്‍ സംവദിക്കുന്നുവെന്ന കുറിപ്പോടെ ജയറാം രമേശ് പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മഴയെ വകവെക്കാതെ പ്രസംഗിക്കുന്ന വീഡിയോ രാഹുലും പങ്കുവെച്ചിരുന്നു. ‘ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ നിന്നും ആര്‍ക്കും നമ്മെ തടയാനാവില്ല. ഇന്ത്യയുടെ ശഠഠജജബ്ദം ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍ക്കും ഞങ്ങളെ തടയാനാകില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര ആര്‍ക്കും തടയാന്‍ കഴിയില്ല.’ എന്നാണ് വീഡിയോ പങ്കുവെച്ച്‌ രാഹുല്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം രാഹുലിന്റെ പ്രവര്‍ത്തിയെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ചിലര്‍ താരതമ്യപ്പെടുത്തുന്നുണ്ട്. 2019 ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സത്താറില്‍ പ്രചരണാര്‍ത്ഥം എത്തിയപ്പോഴായിരുന്നു തന്റെ അവശതകളെ പോലും കണക്കിലെടുക്കാതെ ശരത് പവാര്‍ കനത്ത മഴയില്‍ സദസിനെ അഭിസംബോധന ചെയ്തത്. ആ തെരഞ്ഞെടപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ചെഘഗയ്തു.ഗ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക