നവരാത്രി ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നമ്മുടെ രാജ്യത്തുള്ളത്. രാജ്യ തലസ്ഥാനത്തും കൊല്‍ക്കത്തയിലും ഒക്കെ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ നടത്താറുണ്ട്. ക്ഷേത്രങ്ങളും സ്ഥാപനങ്ങളും എല്ലാം നവരാത്രി ആഘോഷങ്ങള്‍ക്കായി അലങ്കരിക്കുന്നതും പതിവാണ്.

എന്നാല്‍ വിശാഖപട്ടണത്ത് ഒരു ക്ഷേത്രം നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയത് എങ്ങനെയാണെന്ന് അറിയണോ. 135 വര്‍ഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരി ദേവി ക്ഷേത്രമാണ് നവരാത്രിക്കായി സവിശേഷമായി ഒരുങ്ങിയത്. എട്ടു കോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ട് അലങ്കരിച്ചാണ് ക്ഷേത്രം നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷേത്രം അലങ്കരിക്കാനുപയോഗിച്ച പണവും സ്വര്‍ണാഭരണങ്ങളുമെല്ലാം നാട്ടുകാരുടേതാണ്, ആഘോഷം കഴിയുമ്ബോള്‍ അതെല്ലാം അവര്‍ക്ക് തന്നെ തിരികെ നല്‍കും. ഇത് ക്ഷേത്ര ട്രസ്റ്റിലേക്ക് പോകില്ല. ഇതാണ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ എ എന്‍ ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പശ്ചിമ ബംഗാള്‍, അസം, ത്രിപുര, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലാണ് നവരാത്രി ആഘോഷങ്ങള്‍ മറ്റിടങ്ങളിലേക്കാള്‍ കെങ്കേമമായി ആഘോഷിക്കുന്നത്. കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതല്‍ ഒന്‍പത് ദിനങ്ങളില്‍ ആയിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒന്‍പത് ദിനങ്ങളില്‍ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിനങ്ങളില്‍ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളില്‍ സരസ്വതിയായും സങ്കല്‍പിച്ചാരാധിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക