ഇടുക്കി: ചിന്നക്കനാലില്‍ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങള്‍ വനഭൂമിയില്‍ നിന്നടക്കം മുറിച്ച്‌ കടത്തി. മാര്‍ച്ച്‌ മാസത്തിലായിരുന്നു ഇവിടെ വ്യാപകമായി മരംമുറി നടന്നത്. പരാതി ഉയര്‍ന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ചെടുത്ത തടി മുഴുവന്‍ കണ്ടെത്താനായിട്ടില്ല. മരം മുറിയ്ക്ക് കൂട്ട് നിന്ന ഉന്നതരിലേക്കും അന്വേഷണമില്ലെന്നാണ് ആക്ഷേപം.

ചിന്നക്കനാല്‍ മുത്തുമ്മ കോളനിയിലായിരുന്നു മരംമുറി. ഇത് ആദ്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വിപണിയില്‍ നല്ല വിലയുള്ള ചന്ദനവയമ്ബ്, കുളമാവ് തുടങ്ങിയ തടികള്‍ കയറ്റി പോകാന്‍ തുടങ്ങിയതോടെ പരാതിയായി. ഇതോടെ പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് വരുത്തി പരാതി ഒതുക്കാനായി ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റവന്യൂ വകുപ്പിന് പരാതി പോയതോടെ വനംവകുപ്പ് കേസെടുത്തു. 92 മരങ്ങള്‍ മുറിച്ചെന്നും 68,000 രൂപ പിഴയീടാക്കണം എന്നുമായിരുന്നു എഫ് ഐ ആര്‍. എന്നാല്‍ കേസ് ഒതുക്കാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നതോടെ വനംവകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ 144 മരങ്ങള്‍ മുറിച്ചെന്ന് സംഘം റിപ്പോ‍ര്‍ട്ട് നല്‍കി. ചിന്നക്കനാല്‍ ഫോറസ്റ്ററെയും രണ്ട് ഗാ‍ര്‍ഡുകളെയും സസ്പെന്‍ഡ് ചെയ്‌തു.

തൃശൂര്‍ സ്വദേശി ബ്രിജോ ആന്‍റോയുടെ പട്ടയഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ, വനഭൂമികളില്‍ നിന്നായിരുന്നു മരംമുറി. 70 മരങ്ങള്‍ മുറിച്ചത് റവന്യൂഭൂമിയില്‍ നിന്നാണ്. ഇതിനിടെ ബ്രിജോ ഉള്‍പ്പടെ ഒമ്ബത് പേരെ അറസ്റ്റ് ചെയ്‌തു. മുറിച്ച തടി മുഴുവന്‍ കണ്ടെത്തിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. എന്നാണ് തടികള്‍ മുഴുവനായി കണ്ടെത്തിയിട്ടില്ലെന്നാണ് റവന്യു വകുപ്പ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക