മലയാള സിനിമ ഇൻഡസ്ട്രിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. രഞ്ജിനി, ശ്രീനിവാസൻ, നെടുമുടി, വേണു, സുകുമാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ രഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി എത്തിയത് പ്രശസ്ത നാടക ചലച്ചിത്ര നടൻ പൂർണം വിശ്വനാഥൻ ആയിരുന്നു. എന്നാൽ ഇദ്ദേഹത്തെ പറ്റി പ്രേക്ഷകർക്ക് അറിയാത്ത മറ്റ് ഒരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ മറ്റൊരാൾക്കും ലഭിക്കാത്ത മഹാഭാഗ്യം ലഭിച്ച മനുഷ്യൻ എന്ന ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടാവില്ല.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ലോകത്തെ ആദ്യമായി അറിയിച്ച വ്യക്തിയാണ് ഇദ്ദേഹം എന്ന് പറയാം. ഓൾ ഇന്ത്യ റേഡിയോയിൽ അന്ന് ന്യൂസ് റീഡർ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ആദ്യത്തെ ന്യൂസ് ബുള്ളറ്റിൻ വായിച്ചത് ഇദ്ദേഹം ആയിരുന്നു. ഇതിനെക്കുറിച്ച് ഇദ്ദേഹം തന്നെ മുൻപ് പറഞ്ഞിട്ടുമുണ്ട്. വാർത്ത വായിച്ച് തീർത്ത് വികാരഭരിതനായി എന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ചെന്നൈയിലാണ് ഇദ്ദേഹം ജനിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക